ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടം വന്ന വ്യക്തി; ഇലോണ്‍ മസ്‌കിന് ഗിന്നസ് ലോക റെക്കോര്‍ഡ്


ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടം വന്ന വ്യക്തിയെന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ഇനി ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കിന് സ്വന്തം. ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ച് 2021 നവംബര്‍ മുതല്‍ 182 ബില്ല്യണ്‍ ഡോളറാണ് മസ്‌കിന് നഷ്ടമായത്. എന്നാല്‍ 200 മില്ല്യണ്‍ വരെ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ടെസ്‌ലയുടെ ഓഹരി മോശം പ്രകടനം നടത്തിയതാണ് ഇലോണ്‍ മസ്‌കിന് ഇത്രയും സാമ്പത്തിക നഷ്ടം ഉണ്ടാവാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നഷ്ടം എത്രത്തോളമുണ്ടെന്ന് കണക്ക് കൂട്ടാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

2021 നവംബറില്‍ ഇലോണ്‍ മസ്‌കിന് 320 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ടായിരുന്നു. 2023 ജനുവരിയില്‍ അത് 137 ബില്യണായി ഇടിഞ്ഞിരുന്നു. ജാപ്പനീസ് ടെക് ഇന്‍വെസ്റ്റര്‍ മസയോഷി സണ്ണിന് 2000ല്‍ 58.6 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായിരുന്നു. മസയോഷിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് മസ്‌ക് ഇപ്പോള്‍ കടത്തിയിരിക്കുന്നത്.

ട്വിറ്റര്‍ വാങ്ങുന്നതിനായി ആദ്യം ഏഴ് ബില്യന്റേയും പിന്നീട് നാല് ബില്യന്റേയും ഓഹരി മസ്‌ക് വിറ്റഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കനത്ത നഷ്ടം നേരിട്ടതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവിയും മസ്‌കിന് നഷ്ടമായിരുന്നു. എല്‍വിഎംഎച്ച് സ്ഥാപകന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ട് ആണ് ഏറ്റവും വലിയ സമ്പന്നന്‍. 190 ബില്യന്‍ കോടി ഡോളറാണ് അര്‍ണോള്‍ട്ടിന്റെ ആസ്തി.

article-image

FGFG

You might also like

Most Viewed