ലോക ധനികപട്ടികയിൽ ഇലോൺ മസ്കിനെ പിൻതള്ളി ബെർണാഡ് അർനോൾട്ട് ഒന്നാമത്


ലോകത്തിലെ ഏറ്റവും ധനികനെന്ന പദവി ഇലോൺ മസ്കിന് നഷ്‌ടമായി. ആഡംബര ഉൽപന്ന കമ്പനിയായ എൽ‌വി‌എം‌എച്ചിന്‍റെ ചീഫ് എക്‌സിക്യുട്ടീവ് ബെർണാഡ് അർനോൾട്ട് മിസ്റ്റർ മസ്കിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയതായി ഫോബ്‌സും ബ്ലൂംബെർഗും പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഇലക്‌ട്രിക് കാർ കമ്പനിയായ ടെസ്‌ലയുടെ ഓഹരികളുടെ മൂല്യം ഈ വർഷം കുത്തനെ ഇടിഞ്ഞതാണ് മസ്കിന് തിരിച്ചടിയായത്. ‌ഫോബ്സിന്‍റെ കണക്കനുസരിച്ച്, മസ്‌കിന് ഇപ്പോൾ ഏകദേശം 178 ബില്യൺ ഡോളറിന്‍റെ (152 ബില്യൺ പൗണ്ട്) മൂല്യമുണ്ട്. അതേസമയം, അർനോൾട്ടിന്‍റെ മൂല്യം 188 ബില്യൺ ഡോളറാണ്.

ടെസ്‌ലയിൽ മസ്കിന് 14 ശതമാനം ഓഹരിയുണ്ട്. ഒക്ടോബറിൽ സോഷ്യൽ നെറ്റ്‌വർക്കായ ട്വിറ്ററിന്‍റെ 44 ബില്യൺ ഡോളറിന്‍റെ ഏറ്റെടുക്കൽ അദ്ദേഹം പൂർത്തിയാക്കിയിരുന്നു. മാസങ്ങൾ നീണ്ട നിയമ തർക്കങ്ങൾക്ക് ശേഷമാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുക്കൽ പൂർത്തിയായത്.

ട്വിറ്റർ ഏറ്റെടുക്കലിനു ശേഷം ഏകദേശം നാലു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ടെസ്‌ല ഓഹരികള്‍ മസ്ക് വിറ്റഴിച്ചിരുന്നു. പിന്നാലെ ടെസ്‌ലയുടെ ആസ്തി ഏറെ നാളുകള്‍ക്കു ശേഷം 200 ബില്യനിലും താഴുകയും ചെയ്തു. മസ്‌ക് ട്വിറ്ററില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന ഭീതിയില്‍ നിക്ഷേപകര്‍ ടെസ്‌ല ഓഹരികൾ ഉപേക്ഷിക്കുകയായിരുന്നു.

You might also like

Most Viewed