രാജ്യത്തെ 100 അതിസമ്പന്നരിൽ ഒന്നാമൻ അദാനി


രാജ്യത്തെ 100 അതിസമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോബ്സ്. ആദ്യ നൂറു സ്ഥാനങ്ങളിൽ‍ അഞ്ച് മലയാളികൾ‍ ഇടംപിടിച്ചു. 1,211,460.11 കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനിയാണ് പട്ടികയിൽ‍ ഒന്നാമതെത്തിയത്. ഫോബ്സിന്റെ പട്ടികയിൽ‍ അദാനി ഒന്നാമതെത്തുന്നത് ആദ്യമാണ്. രണ്ടാം സ്ഥാനത്ത് 710,723.26 കോടി രൂപയുടെ ആസ്തിയുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർ‍മാൻ മുകേഷ് അംബാനിയാണുള്ളത്.

സൂപ്പർ‍മാർ‍ക്കറ്റ് ശൃംഖല ഡിമാർ‍ട്ടിന്റെ ഉടമ രാധാകൃഷ്ണൻ ധമാനി 222,908.66 കോടി രൂപയാണ് ധമാനിയുടെ ആസ്തിയുമായി മൂന്നാം സ്ഥാനത്ത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനവാലെയാണ് പട്ടികയിലെ നാലാമൻ‍. 173,642.62 കോടി രൂപയാണ് ആസ്തി. അഞ്ചാം സ്ഥാനത്തുള്ളത് 172,834.97 കോടി രൂപയുടെ ആസ്തിയുള്ള എച്ച്സിഎൽ‍ ടെക്നോളജീസ് എമിരറ്റസ് ചെയർ‍മാൻ ശിവ് നാടാറിനാണ്.

article-image

678679

You might also like

Most Viewed