ടൊയോട്ട കിർലോസ്‌കർ വൈസ് ചെയർമാൻ വിക്രം കിർലോസ്‌കർ നിര്യാതനായി
ടൊയോട്ട കിർലോസ്‌കർ വൈസ് ചെയർമാൻ വിക്രം കിർലോസ്‌കർ അന്തരിച്ചു. 64 വയസായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ബംഗളൂരുവിലെ ഹെബ്ബൽ ശ്മശാനത്തിലാണ് സംസ്‌കാരം. ഭാര്യ : ഗീതാഞ്ജലി കിർലോസ്‌കർ മകൾ : മാനസി കിർലോസ്‌കർ
‘ടൊയോട്ട കിർലോസ്‌കർ മോട്ടറിന്റെ വൈസ് ചെയർമാൻ വിക്രം എസ് കിർലോസ്‌കറിന്റെ അകാല വിയോഗത്തിന്റെ ദുഃഖത്തിലാണ് ഞങ്ങൾ. ഈ വിഷമകരമായ ഘട്ടത്തിൽ എല്ലാവരോടും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു’- ടൊയോട്ട പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
aa