ഇനി ധാരാവി പഴയ ധാരാവി അല്ല ; പുനർ വികസനത്തിന് വഴിയൊരുങ്ങുന്നു

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ പുനർ വികസനത്തിന് വഴിയൊരുങ്ങുന്നു. ചേരിയുടെ പുനർവികസന പദ്ധതിക്കായി താൽപര്യമറിയിച്ച് മൂന്ന് കമ്പനികൾ രംഗത്തെത്തി. ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്, ഡി.എൽ.എഫ്, നമാൻ എന്നീ കമ്പനികളാണ് പദ്ധതി ഏറ്റെടുക്കാൻ താൽപര്യം അറിയിച്ചത്. 20,000 കോടി രൂപ മുടക്കിയാണ് ധാരാവിയുടെ പുനർ വികസനം സാധ്യമാക്കുക.
2016 വികസനത്തിനായി ലേലത്തിന് അപേക്ഷ ക്ഷണിച്ചുവെങ്കിലും ഒരു കമ്പനിയും താൽപര്യം അറിയിച്ചിരുന്നില്ല. തുടർന്ന് ലേലത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി അഞ്ച് തവണ നീട്ടി നൽകിയിരുന്നു. 2018ൽ രണ്ട് പേരാണ് ടെൻഡർ സമർപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ലേലത്തിന് താൽപര്യം അറിയിച്ച് എട്ട് കമ്പനികൾ എത്തിയെങ്കിലും ടെൻഡർ നൽകിയത് മൂന്ന് പേർ മാത്രമായിരുന്നു. ടെൻഡർ നൽകിയ മൂന്ന് കമ്പനികളുടേയും സാങ്കേതിക മേഖലയിലെ പരിജ്ഞാനം പരിശോധിച്ചാവും ടെൻഡർനൽകുകയെന്ന് ധാരാവി പുനർവികസ അതോറിറ്റി സി.ഇ.ഒ എസ്.വി.ആർ ശ്രീനിവാസ് പറഞ്ഞു.
മൂന്ന് കമ്പനികൾക്കും സാങ്കേതികരംഗത്ത് പങ്കാളികളുണ്ടോയെന്ന് വ്യക്തമല്ല. രണ്ട് കമ്പനികളുള്ള ഒരു കൺസോർട്യം രുപീകരിക്കാനാണ് ലേലത്തിന് അപേഷ നൽകുന്നവർക്ക് അനുമതിയുള്ളത്. ഈ കമ്പനികൾ ചേർന്നുള്ള കൺസോർട്യവും സർക്കാറും ചേർന്ന് ഒരു എസ്.പി.വി കമ്പനി രുപീകരിച്ചാണ് ധാരാവിയുടെ വികസന പ്രവർത്തനങ്ങൾ നടത്തുക.
aa