കേരളത്തിനെ ലോകത്തിന്റെ തന്നെ സെമികണ്ടക്ടർ ചിപ് ഡിസൈൻ കേന്ദ്രമാക്കാം : വിനോദ് ധാം


ആവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കിയാൽ കേരളത്തിന് ലോകത്തിന്റെ തന്നെ സെമികണ്ടക്ടർ ചിപ് ഡിസൈൻ കേന്ദ്രമാകാൻ കഴിയുമെന്ന് ലോകപ്രശസ്ത ചിപ് ഡിസൈനറും ഇന്റൽ പേറിയം ചിപ്പിന്റെ പിതാവുമായ വിനോദ് ധാം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി വി.പി.ജോയി, പ്രിൻസിപ്പൽ സെക്രട്ടറി കെ എം.ഏബ്രഹാം എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് വിനോദ് ധാം ഇക്കാര്യം അറിയിച്ചത്. സെമികണ്ടക്ടർ പിപ് നിർമാണത്തിന് കേരളം പറ്റിയ സ്ഥലം ആകണമെന്നില്ല. പതിനായിരക്കണക്കിനു കോടി രൂപ നിക്ഷേപം വേണമെന്നു മാത്രമല്ല കേരള അന്തരീക്ഷത്തിലെ കനത്ത ഈർപ്പവും സഹായകമല്ല. വൻ തോതിൽ ശുദ്ധജലം വേണ്ടതുണ്ട്. നിർമാണത്തിന്റെ ഭാഗമായി മലിനജലം തള്ളേണ്ട സ്ഥിതിയുമുണ്ട്. ഇതൊന്നും കേരളത്തിന് അനുകൂല ഘടകങ്ങളല്ല. പക്ഷേ ചിപ്പുകൾ രൂപകൽപന ചെയ്യാൻ കഴിവുള്ള 10000 എൻജിനീയർമാർ കേരളത്തിൽ രംഗത്തുവന്നാൽ ലോകം കേരളത്തിലേക്കു വരുമെന്ന് വിനോദ് ധാം പറഞ്ഞു. ചിപ് ഡിസൈൻ നൈപുണ്യം നേടാനുള്ള കോഴ്സുകളും ഏർപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

article-image

QQQ

You might also like

Most Viewed