സാംസങ്ങിലേക്ക് ചേരാനായി മെറ്റ ഇന്ത്യയുടെ മുൻ പബ്ലിക് പോളിസി മേധാവി
മെറ്റ ഇന്ത്യയുടെ പബ്ലിക് പോളിസി മേധാവി സ്ഥാനത്തുനിന്ന് രാജിവെച്ചതിന് പിന്നാലെ രാജീവ് അഗർവാൾ സാംസങ്ങിലേക്ക് ചേരുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് രാജീവ് അഗർവാൾ രാജിവെച്ചതായി മെറ്റ അറിയിച്ചത്. പുതിയ അവസരങ്ങൾ തേടുന്നതിനാണ് രാജീവ് രാജിവെച്ചതെന്ന മെറ്റ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സാംസങ്ങിന്റെ നയപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുക എന്ന ചുമതലയായിരിക്കും രാജീവ് അഗർവാളിനു ലഭിക്കുകയെന്നാണ് സൂചനകൾ. എന്നാൽ രാജീവ് അഗർവാളിന്റെ നിയമനം സാംസങ് സ്ഥിരീകരിച്ചിട്ടില്ല.
ഒരാഴ്ച മുമ്പ് 11,000 ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിരുന്നു. വരുമാനം കുറഞ്ഞതോടെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് കമ്പനിയുടെ വാദം. പരസ്യ വരുമാനത്തിലെ കുറവും എതിരാളികളായ ടിക് ടോകിൽ നിന്നുള്ള മത്സരം കടുത്തതുമാണ് മെറ്റക്ക് തിരിച്ചടിയായത്. വാട്സ്ആപ് ഇന്ത്യ തലവൻ അഭിജിത് ബോസും ചൊവ്വാഴ്ച രാജിവെച്ചിരുന്നു.
AAA