മെഴ്സിഡസ് ബെൻസ് റഷ്യയിൽ വിപണനം ചെയ്യില്ല


ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസും റഷ്യൻ വാഹന വിപണിയിൽ നിന്ന് പിൻവാങ്ങുന്നു. കമ്പനിയുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുകയാണെന്ന് മെഴ്സിഡസ് ബെൻസ് ഔദ്യോഗികമായി അറിയിച്ചു. രാജ്യം വിടുന്ന ഏറ്റവും പ്രമുഖ കാർ നിർമാതാക്കളായി മെഴ്‌സിഡസ് ബെൻസ് മാറുമെന്നും വക്താക്കൾ അറിയിച്ചു. വ്യാവസായിക, സാമ്പത്തിക സേവനങ്ങളുടെ ഓഹരികൾ പ്രദേശിക നിക്ഷേപകർക്ക് വിൽക്കാനാണ് കമ്പനിയുടെ തീരുമാനം.
അതിനിടെ, ഫോർഡും റഷ്യൻ വിപണിയിൽ നിന്നും പിന്മാറുകയാണെന്ന് ബുധനാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. ടൊയോട്ടയുടെയും റെനോയുടെയും പിന്നാലെ ജാപ്പനീസ് കമ്പനിയായ നിസാനും ഈ മാസം ആദ്യം റഷ്യ വിട്ടിരുന്നു. ജാഗ്വാർ ലാൻഡ് റോവർ, ജനറൽ മോട്ടോഴ്‌സ്, ആസ്റ്റൺ മാർട്ടിൻ, റോൾസ് റോയ്‌സ് എന്നിവയുൾപ്പെടെയുള്ള കാർ കമ്പനികളെല്ലാം റഷ്യയിലേക്കുള്ള ഇറക്കുമതികൾ നിർത്തിയിരുന്നു.
asedgt