അർബുദത്തിന് കാരണമാകാം; എയറോസോൾ ഡ്രൈഷാംപു പിൻവലിച്ച് യൂണിലിവർ

എയറോസോളിന്റെ ഡ്രൈ ഷാംപൂ അമേരിക്കൻ വിപണിയിൽ നിന്നും പിൻവലിച്ച് അന്താരാഷ്ട്ര ഉപഭോക്തൃ കമ്പനിയായ യൂണിലിവർ. അർബുദത്തിന് കാരണമായ ബെൻസീനിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഡോവ്, നെക്‌സസ്, സ്വാവ്, ട്രെസെമെ, ടിഗി എന്നീ ബ്രാൻഡിലുള്ള ഉൽപ്പന്നങ്ങൾ പിൻവലിച്ചത്. ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ പുറത്തിറക്കിയ നോട്ടീസിലാണ് ഇക്കാര്യം അറിയിക്കുന്നത്. 2021 ഒക്ടോബറിന് മുമ്പ് പുറത്തിറക്കിയ ഉൽപ്പന്നങ്ങൾ പിൻവലിക്കാനാണ് നിർദേശം.
ഒന്നര വർഷങ്ങൾക്ക് മുമ്പ് എയറോസോളിന്റെ സൺസ്‌ക്രീനിനും ഇത്തരത്തിൽ നിയന്ത്രണം ഏൽപ്പിച്ചിരുന്നു. ജോൺസൺ ആന്റ് ജോൺസൺസിന്റെ ന്യൂട്രോജെന, എഡ്‌ജ്വെൽ പേഴ്‌സണൽ കെയർ കോന്റെ ബനാന ബോട്ട്, ബെയർസ്ഡോർഫ് എജിയുടെ കോപ്പർടോണും ഉൾപ്പെടെയായിരുന്നു നീക്കിയത്. ബെൻസിന്റെ സാന്നിധ്യം തന്നെയാണ് ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്നും നീക്കിയതിന്റെ കാരണം. സ്‌പ്രെ രീതിയിൽ ഉപയോഗിക്കുന്ന ഡ്രൈ ഷാംപൂവാണ് ഇത്തരത്തിൽ പ്രശ്‌നമാവുന്നത്. അതേസമയം സംഭവം ദൗർഭാഗ്യകരമാണെന്നും ബെൻസിൻ ഉൾപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കുമെന്നും കമ്പനി പറഞ്ഞു. നിലവിവൽ കണ്ടെത്തിയ അളവിൽ ബെന്‍സിന്‍ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ പറയുന്നു.
sydruj