പോസ്റ്റ് ഓഫീസ് പേയ്മന്റ് ബാങ്കും പണമിടപാടുകൾക്ക് പ്രത്യേക നിരക്ക് ഈടാക്കുന്നു


തിരുവനന്തപുരം: പോസ്റ്റ് ഓഫീസ് പേയ്മന്റ് ബാങ്കും പണമിടപാടുകൾക്ക് പ്രത്യേക നിരക്ക് ഈടാക്കുന്നു. നിശ്ചിത പരിധിക്കുമുകളിൽ അക്കൗണ്ടിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും ജനുവരി ഒന്നുമുതൽ സർവീസ് ചാർജ് നൽകേണ്ടിവരും.

ബേസിക് സേവിങ്സ് അക്കൗണ്ടിൽ മാസം നാല് തവണവരെ പണം പിൻവലിക്കുന്നതിന് നിരക്കുകളുണ്ടാകില്ല. അതിൽകൂടുതലുള്ള ഒരോ പിൻവലിക്കലിനും മിനിമം 25 രൂപ നൽകേണ്ടിവരും.

സേവിങ്സ്, കറന്റ് അക്കൗണ്ടുകളുള്ളവർക്ക് പ്രതിമാസം സൗജന്യമായി പിന്വലിക്കാവുന്ന പരിധി 25,000 രൂപയാണ്. അതിനുമുകളിൽവരുന്ന തുകയ്ക്ക് ചുരുങ്ങിയത് 25 രൂപ സേവന നിരക്ക് നൽകണം. ഈ അക്കൗണ്ടുകളിൽ 10,000 രൂപവരെ പ്രതിമാസം സൗജന്യമായി പണം നിക്ഷേപിക്കാം. അതിനുമുകളിൽ നിക്ഷേപിച്ചാൽ ചുരുങ്ങിയത് 25 രൂപയാണ് ഈടാക്കുക.

പ്രതിമാസ സൗജന്യം കഴിഞ്ഞാൽ ഇടപാടുകൾക്ക് ചുരുങ്ങിയത് 25 രൂപയോ മൊത്തം മൂൽയത്തിന്റെ 0.50ശതമാനമോ ആണ് നൽകേണ്ടിവരിക. ബേസിക് സേവിങ്സ് അക്കണ്ടിൽ പണം നിക്ഷേപിക്കുന്പോൾ നിരക്കൊന്നും ഈടാക്കുകയില്ല. സർവീസ് ചാർജിന് ജിഎസ്ടിയും ബാധകമാണ്.

You might also like

Most Viewed