എയർ ഇന്ത്യയെ സ്വന്തമാക്കി ടാറ്റ
ന്യൂഡൽഹി: എയർ ഇന്ത്യയെ സ്വന്തമാക്കി ടാറ്റ. 18,000 കോടി രൂപയ്ക്കാണ് ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കന്പനിയായിരുന്ന എയർ ഇന്ത്യ ടാറ്റ സൺസ് സ്വന്തമാക്കിയത്. ടാലാസ് എന്ന ഉപകന്പനിയുടെ പേരിലാണ് ടാറ്റ സൺസ് എയർ ഇന്ത്യ വാങ്ങിയിരിക്കുന്നത്. എയർ ഇന്ത്യയ്ക്ക് പുറമെ എയർ ഇന്ത്യ എക്‌സ്പ്രസും ഗ്രൗണ്ട് ഹാൻഡലിംഗ് വിഭാഗമായ എയർ ഇന്ത്യ സാറ്റ്‌സിന്‍റെ 50 ശതമാനം ഓഹരികളും ഇനി ടാറ്റ സൺസിന് സ്വന്തമായിരിക്കും. സ്‌പൈസ് ജെറ്റായിരുന്നു ലേലത്തിൽ ടാറ്റയുടെ പ്രധാന എതിരാളി.
2020 ഡിസംബറിലാണ് നഷ്ടത്തിൽ പറക്കുന്ന എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. 1932 ൽ ജെആർഡി ടാറ്റ സ്ഥാപിച്ച ടാറ്റ എയർലൈൻസ് ആണു പിൽക്കാലത്ത് എയർഇന്ത്യ ആയി മാറിയത്.