ജോൺസൺ ആൻഡ് ജോൺസൺ കോവിഡ് വാക്‌സിൻ പരീക്ഷണം നിർത്തി

വാഷിംഗ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ നടത്തിവന്ന കോവിഡ് വാക്‌സിൻ പരീക്ഷണം നിർത്തിവച്ചു. പരീക്ഷണ വാക്സിൻ സ്വീകരിച്ചവരിൽ ഒരാളുടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് കന്പനിയുടെ നടപടി. കന്പനിയുടെ മൂന്നാംഘട്ട കോവിഡ് വാക്സിൻ പരീക്ഷണങ്ങളാണ് നിലവിൽ നടന്നുവന്നിരുന്നത്. ആറു ലക്ഷം പേരിലാണ് പരീക്ഷണം നടക്കുന്നത്. ഇതിന്‍റെ ഫലം ഈ വർഷം അവസാനത്തോടെ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചിരുന്നു.