റേ​ഡി​യേ​ഷ​നെ പ്ര​തി​രോ​ധി​ക്കാ​ൻ ചാ​ണ​കം കൊണ്ടുള്ള ഗോ​സ​ത്വ ക​വ​ച്


ന്യൂഡൽഹി: റേഡിയേഷനെ പ്രതിരോധിക്കാൻ ചാണകത്തിന് സാധിക്കുമെന്ന വാദവുമായി രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കത്തിരിയ. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചാണകത്തിൽ നിർമിച്ച ഒരു ചിപ്പും അദ്ദേഹം പ്രദർശിപ്പിച്ചു. ഗോസത്വ കവച് എന്നാണ് ചാണക ചിപ്പിന്‍റെ പേര്. രാജ്കോട്ടിലെ ശ്രീജി ഗോശാലയാണ് ചിപ്പ് വികസിപ്പിച്ചത്. 

ചാണകത്തിന് റേഡിയേഷനെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് ശാസ്ത്രിയമായി തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. റേഡിയേഷൻ മൂലമുണ്ടാകുന്ന രോഗങ്ങൾ അകറ്റാൻ ഈ ചാണക ചിപ്പ് ഫോണുകളിൽ ഉപയോഗിക്കണം. ചാ‌ണകം എല്ലാവരെയും സംരക്ഷിക്കും. റേഡിയേഷനെ പ്രതിരോധിക്കും. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. വീടുകളിൽ ചാണകം കൊണ്ടുള്ള ഉൽപന്നങ്ങൾ സൂക്ഷിച്ചാൽ ആളുകളെ അവ റേഡിയേഷൻ ഏൽക്കാതെ സംരക്ഷിക്കുമെന്നും കത്തിരിയ പറഞ്ഞു.

You might also like

Most Viewed