രൂപയുടെ വില ഇടിഞ്ഞ് രണ്ടര വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ താഴ്ചയില്‍

മുംബൈ: രൂപയുടെ വില ഇടിഞ്ഞ് രണ്ടര വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ താഴ്ചയില്‍. 2013 സെപ്തംബറിനു ശേഷം ഇതാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 67.64 ലെത്തി. ഇന്ത്യന്‍ സ്റ്റോക് മാര്‍ക്കറ്റുകളും 18 മാസത്തിനിടെ ഏറ്റവും വലിയ വെല്ലുവളി നേരിട്ടിരിക്കുകയാണ്.
ലോക സാമ്പത്തിക മേഖലയില്‍ യു.എസ് ഡോളറിന്റെ വില ഉയര്‍ന്നതാണ് രൂപയുടെ വിലയിടിയാന്‍ കാരണം. ചൈനീസ് യുവാന്റെ മൂല്യം അപ്രതീക്ഷിതമായി ഇടിഞ്ഞതും രൂപയുടെ മൂല്യം കുറയാന്‍ ഇടയായി. 2016 കടന്നുവന്നതോടെ യുവാന്റെ മൂല്യം 1.5 ശതമാനം ഇടിഞ്ഞിരുന്നു. വ്യാഴാഴ്ച രൂപയുടെ മൂല്യം 67.29 ല്‍ ക്ലോസ് ചെയ്തിരുന്നെങ്കിലും ഇന്നുച്ചയ്ക്ക് 2.51ന് 67.63 രൂപയിലേക്കു ഇടിഞ്ഞിരുന്നു.