റവ. ബിബിൻസ് മാത്യൂസ് അച്ചനും കുടുംബത്തിനും യാത്രയയപ്പ് നൽകി

ബഹ്റൈൻ മാർത്തോമ്മ ഇടവകയുടെ വൈസ് പ്രസിഡന്റും സഹവികാരിയുമായ റവറന്റ് ബിബിൻസ് മാത്യൂസ് ഓമനാലി അച്ചനും കുടുംബത്തിനും യാത്രയയപ്പ് നൽകി. സനദിലെ മാർത്തോമ്മാ കോംപ്ലക്‌സിൽ ബഹ്റൈൻ മാർത്തോമ്മ ഇടവക വികാരി റവറന്റ് ബിജു ജോൺ അച്ചന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇടവക ശുശ്രൂഷകൻ ജോബി എം. ജോൺസന്റെ പ്രാരംഭ പ്രാർഥന നടത്തി. ഇടവക സെക്രട്ടറി സൺസി ചെറിയാൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രസ്‌റ്റി ബിജു കുഞ്ഞച്ചൻ, ചെറിയാൻ എബ്രഹാം, എലിസബത്ത് തോമസ് എന്നിവർ ആശംസകൾ നേർന്നു. ഇടവകയുടെ സ്നേഹോപഹാരം റവറന്റ് ബി ബിൻസ് മാത്യൂസ് ഓമനാലി അച്ചനും കുടുംബത്തിനും കൈമാറി.
ഇടവക അക്കൗണ്ടന്‍റ് ചാൾസ് വർഗീസ് നന്ദി രേഖപ്പെടുത്തി. മാത്യൂസ് ഫിലിപ്, ഇടവക ശുശ്രൂഷകൻ ജിജി തോമസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇടവക ഐ.ടി ടീമിന്‍റെ നേതൃത്വത്തിൽ റവറന്റ് ബിബിൻസ് മാത്യൂസ് ഓമനാലി അച്ചന്റേയും കുടുംബത്തിന്റെയും ബഹ്റൈനിലെ ശുശ്രൂഷകളുടെ ഒരു ചെറു വിഡിയോ തദവസരത്തിൽ പ്രദർശിപ്പിച്ചു. ഇടവക വൈസ് പ്രസിഡന്റ് ചാക്കോ പി. മത്തായിയുടെ പ്രാർഥനയോടെ യോഗം സമാപിച്ചു.
dsfzdsdsds