നത്തിങ് സിഎംഎഫ് ഫോൺ 2 പ്രോ ഇന്ത്യയിലേക്ക്; ലോഞ്ച് തീയതി പ്രഖ്യാപിച്ചു


നത്തിങ് സിഎംഎഫ് ഫോൺ 2 പ്രോ ഇന്ത്യയിലെത്തുന്നു. ഏപ്രിൽ 28ന് വൈകുന്നേരം 6:30 ന് ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് നത്തിങ് സ്ഥിരീകരിച്ചു. സിഎംഎഫിന്റെ ആദ്യ മോഡലായ CMF ഫോൺ 1 ന്റെ പിൻഗാമിയായിട്ടാണ് സിഎംഎഫ് ഫോൺ 2 പ്രോ എത്തുന്നത്. ഇന്ത്യയിൽ 20000 രൂപയിൽ താഴെ വിലയിലാകും ഈ പ്രോ ഫോൺ എത്തുക എന്നാണ് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നത്തിങ് 3എ സീരീസിനെക്കാൾ കുറഞ്ഞ വിലയിലും സിഎംഎഫ് ഫോൺ 1നെക്കാൾ കൂടിയ വിലയിലും ആണ് സിഎംഎഫ് 2 പ്രോ എത്തുക. ഫോൺ ലോഞ്ച് ചെയ്യുന്ന തീയതി പുറത്തുവിട്ടെങ്കിലും ഇതുവരെ ഫോണിന്റെ സവിശേഷതകളോ മറ്റ് ഫീച്ചറുകളോ പുറത്തുവിട്ടിട്ടില്ല. സിഎംഎഫ് ഫോൺ 2 പ്രോയുടെ പ്രധാന ആകർഷണം അതിന്റെ ഡിസൈനും ക്യാമറയുമാകാമെന്ന് റിപ്പോർട്ട്.

CMF ഫോൺ 2 പ്രോയ്ക്ക് 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.77 FHD+ AMOLED പാനൽ ലഭിക്കുമെന്ന് പറയപ്പെടുന്നു. മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. 8GB വരെ LPDDR4X റാമും 256GB UFS 2.2 സ്റ്റോറേജും ഫോണിന് ലഭിച്ചേക്കാം. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Nothing OS 3.1-ലാണ് ഫോൺ പ്രവർത്തിക്കുകയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എസൻഷ്യൽ കീ പിന്തുണയ്‌ക്കൊപ്പം IP64 റേറ്റിംഗും ലഭിച്ചേക്കാം. 5,000 mAh ബാറ്ററിയും 50W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഇതിൽ ഉണ്ടായിരിക്കാം.

article-image

SFDDDSSD

You might also like

Most Viewed