‘ബെസ്‌പോക് എഐ റഫ്രിജറേറ്റർ’ പുറത്തിറക്കി സാംസങ്

പുതിയ ബെസ്‌പോക്ക് എഐ റഫ്രിജറേറ്റർ സീരീസ് ഇന്ത്യയിൽ പുറത്തിറക്കി സാംസങ്. പുതിയ ഫീച്ചറുകളും ആകർഷകമായ ഡിസൈനുമാണ് ഈ സീരീസിന്റെ പ്രധാന പ്രത്യേകത. 330 ലിറ്റർ, 350 ലിറ്റർ എന്നിങ്ങനെയുള്ള മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. 56,990 രൂപയാണ് ഈ റഫ്രിജറേറ്ററുകളുടെ പ്രാരംഭ വില.
എഐ എനർജി മോഡ്, എഐ ഹോം കെയർ, സ്മാർട്ട് ഫോർവേഡ് എന്നിങ്ങനെയുള്ള അത്യാധുനിക ഫീച്ചറുകൾ ഈ റഫ്രിജറേറ്ററുകളിൽ ഉണ്ട്. ഇതിന് പുറമെ സ്മാർട്ട് എനർജി മാനേജ്‌മെന്റ്, മികച്ച ഫ്രഷ്‌നസ്, 99.9% വരെ ബാക്ടീരിയകളെ നശിപ്പിക്കുന്ന ആക്ടീവ് ഫ്രഷ് ഫിൽട്ടർ തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. ഈ റഫ്രിജറേറ്ററുകളിൽ ഉപയോഗിച്ചിരിക്കുന്നത് ഡിജിറ്റൽ ഇൻവേർട്ടർ കംപ്രസർ ആണ്. ഇത് കൂടുതൽ കാലം ഈടുനിൽക്കുന്നതും ഊർജ്ജക്ഷമതയുള്ളതുമാണ്.
afades