ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മ വനിതവേദി വിന്റർ ക്യാമ്പ് സംഘടിപ്പിക്കുന്നു
![ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മ വനിതവേദി വിന്റർ ക്യാമ്പ് സംഘടിപ്പിക്കുന്നു ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മ വനിതവേദി വിന്റർ ക്യാമ്പ് സംഘടിപ്പിക്കുന്നു](https://www.4pmnewsonline.com/admin/post/upload/A_C2iZaMt8w5_2025-02-09_1739098065resized_pic.jpg)
ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മയുടെ വനിതവേദി സംഘടിപ്പിക്കുന്ന വിന്റർ ക്യാമ്പ് സാക്കിറിൽ ഫെബ്രവരി 13 വ്യാഴാഴ്ച നടക്കും. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും വിനോദ മത്സരങ്ങളും ഉൾപ്പെടെ വിവിധ പരിപാടികളാണ് ഇതോടൊപ്പം അരങ്ങേറുക. പങ്കെടുക്കുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതായിരിക്കും. കൂട്ടായ്മയിലെ എല്ലാ അംഗങ്ങളും രജിസ്റ്റർ ചെയ്യണമെന്നും, കൂടുതൽ വിവരങ്ങൾക്ക് 33135063 അല്ലെങ്കിൽ 36668007 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.
DQWDSDSV