3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ


3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ. മാർക്ക് സക്കർബർഗിൻ്റെ ഇൻ്റേണൽ മെമ്മോ അനുസരിച്ച് ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിന് മോശം പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. പിരിച്ചുവിടുന്നവർക്ക് പകരമായി പുതിയ ആളുകളെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. സെപ്തംബർ വരെ മെറ്റയിൽ ഏകദേശം 72,400 ജീവനക്കാരുണ്ടായിരുന്നു.

പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പിരിച്ചുവിടലുകൾ പ്രധാന യുഎസ് കോർപ്പറേഷനുകൾക്കിടയിൽ ഒരു സാധാരണ രീതിയാണ്. മൈക്രോസോഫ്റ്റ് കഴിഞ്ഞയാഴ്ച സമാനമായ വെട്ടിക്കുറവുകൾ പ്രഖ്യാപിച്ചിരുന്നു. ജനുവരി 20 ന് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി മെറ്റയിലെ വിശാലമായ മാറ്റങ്ങൾക്കിടയിലാണ് പിരിച്ചുവിടലുകൾ. വാട്ട്സാപ്പ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള മെറ്റക്ക് കീഴിലുള്ള ആകെ ജീവനക്കാരുടെ അഞ്ച് ശതമാനത്തിനെയാണ് പിരിച്ചുവിടൽ ബാധിക്കുക.

കമ്പനിയിലുള്ളത് മികച്ച ജീവനക്കാരാണ് ഉള്ളതെന്ന് ഉറപ്പുവരുത്തുന്നതിനായാണ് ഇപ്പോൾ നടക്കുന്ന പിരിച്ചുവിടലെന്ന് മാർക്ക് സക്കർബർഗ് പറയുന്നു.

article-image

ADSDEASWASWDE

You might also like

Most Viewed