ഖാലിദ് ബിൻ ഹമദ് എൻഡുറൻസ് റേസ്; ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ ആശംസ നേർന്നു
ബഹ്‌റൈൻ ഇന്‍റർനാഷനൽ എൻഡുറൻസ് വില്ലേജിൽ ആരംഭിച്ച ഖാലിദ് ബിൻ ഹമദ് എൻഡുറൻസ് റേസിന് ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ ആശംസ നേർന്നു. മത്സരവേദി അദ്ദേഹം സന്ദർശിച്ചു. ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് റേസ് നടക്കുന്നത്. സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് വൈസ് പ്രസിഡന്റും ഹൈ അതോറിറ്റി ഓഫ് റാഷിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്‌സ് റേസിങ് ക്ലബ് ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് ഫൈസൽ ബിൻ റാഷിദ് ആൽ ഖലീഫയും പങ്കെടുത്തു. ബഹ്‌റൈൻ റോയൽ ഇക്വസ്‌ട്രിയൻ ആൻഡ് എൻഡുറൻസ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന പ്രാദേശിക, അന്തർദേശീയ യോഗ്യതാ മത്സരങ്ങളാണ് നടക്കുന്നത്.
DEDSADSDESADES