ബിപിഎൽ സ്ഥാപക ഉടമ ടിപിജി നമ്പ്യാർ അന്തരിച്ചു


ബെംഗളൂരു: ബിപിഎൽ സ്ഥാപക ഉടമ ടിപിജി നമ്പ്യാർ അന്തരിച്ചു. ഇന്ന് രാവിലെ ബെംഗളുരുവിലെ സ്വവസതിയിൽ ആയിരുന്നു അന്ത്യം. മുൻ കേന്ദ്രമന്ത്രിയും വ്യവസായപ്രമുഖനുമായ രാജീവ് ചന്ദ്രശേഖർ മരുമകനാണ്. ഇന്ത്യൻ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡുകളിൽ ഒരു കാലത്ത് സർവാധിപത്യം പുലർത്തിയ ബ്രാൻഡാണ് ബിപിഎൽ. 1963-ലാണ് ബ്രിട്ടീഷ് ഫിസിക്കൽ ലാബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്.

പ്രതിരോധ സേനകൾക്കുള്ള പ്രിസിഷൻ പാനൽ മീറ്ററുകളുടെ നിർമാണമാണ് ആദ്യം തുടങ്ങിയത്. പിന്നീട് മികച്ച നിലവാരത്തിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമാണത്തിലേക്ക് തിരിഞ്ഞു. 1990-കളിൽ ബിപിഎൽ ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉപകരണനിർമാണ രംഗത്തെ അതികായരായി വളർന്നു. ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷൻ, മൊബൈൽ നിർമാണരംഗങ്ങളിലും ശ്രദ്ധേയ നാമമായിരുന്നു ബിപിഎല്‍.

article-image

sgdsfg

You might also like

Most Viewed