വിവോ ഫോൺ V40 സീരീസിലെ ഏറ്റവും പുതിയ പതിപ്പ് V40 Lite 5G വിപണിയിൽ


റിയാദ്: പോർട്രെയ്‌റ്റ് ഫോട്ടോഗ്രാഫിയിൽ വിപ്ലവം തീർത്ത വിവോ ഫോൺ V40 സീരീസിലെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറങ്ങി. അതിശയകരമായ ടൈറ്റാനിയം സിൽവർ ഫിനിഷും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പവേർഡ് ഓറ ലൈറ്റുമായാണ് V40 Lite 5G വിപണിയിലെത്തിയിരിക്കുന്നത്. ടൈറ്റാനിയം സിൽവർ ഫിനിഷ് ബോഡി കളറാണ് ഈ ഫോണിനെ വേറിട്ടതാക്കുന്നത്. പ്രത്യേക ഡയമണ്ട് സ്റ്റാറി ടെക്‌സ്‌ചർ ഫീച്ചർ ഇതിന്റെ പ്രത്യേകതയാണ്. ഡൈനാമിക് ബ്ലാക്ക്, ഡ്രീമി വയലറ്റ് എന്നിവയുൾപ്പെടെ മറ്റ് കളർ ഓപ്ഷനുകളിലും ലഭ്യമായ ഫോണിനെ കുഷ്യൻ-കട്ട് ഡയമണ്ട് കാമറ കൂടുതൽ ആധുനികമാക്കുന്നു. 6.67 ഇഞ്ച് എഫ്.എച്ച്.ഡി പ്ലസ് അമോൾഡ് ഡിസ്‌പ്ലേ, മെറ്റാലിക് ഹൈ-ഗ്ലോസ് ഫ്രെയിം, വെറും 7.79 mm കനം മാത്രമുള്ള മെലിഞ്ഞ ബോഡി ഷേപ്പ് എന്നിവയും ഈ ഫോണിനെ കാഴ്ചയിൽ സുന്ദരമാക്കുകയും അതിന്റെ ശൈലിയും ഉപയോഗസൗകര്യങ്ങളും സംയോജിപ്പിക്കുകയും ചെയ്യുന്നു. തിരക്കേറിയ നിത്യ ജീവിതത്തിലെ ആവശ്യങ്ങൾ നിറവേറ്റും വിധം ഉപഭോക്തൃ സൗഹൃദമായി നിർമിച്ച ഫോൺ വേഗത്തിൽ ചാർജ് ചെയ്യാനും കഴിയും. 80 വാട്ട് ഫ്ലാഷ് ചാർജിങ് സംവിധാനമാണ് സജ്ജീകരിച്ചിട്ടുള്ളത്. 5000 mAh ബാറ്ററിക്ക് ഒട്ടും കുറയാതെ നാല് വർഷത്തെ ആയുസും ഉറപ്പ്. കാലം കടന്നുപോയാലും വിശ്വസനീയമായ പ്രകടനം ഉറപ്പാണ്. വെള്ളത്തെയും പൊടിപടലങ്ങളെയും പ്രതിരോധിക്കാൻ ഐ.പി 64 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് സംവിധാനം ഏത് ദുർഘട സാഹചര്യത്തിലും ഫോൺ ഉപയോഗിക്കാനും ദൈനംദിന വെല്ലുവിളികളെ നേരിടാനും ധൈര്യം നൽകുന്നു. നനഞ്ഞ വിരൽ കൊണ്ട് സ്പർശിച്ചാലും പ്രവർത്തനക്ഷമമാവുന്ന വെറ്റ്-ഹാൻഡ് ടച്ച് സാങ്കേതികവിദ്യ ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

12 ജി.ബി വരെ റാം സ്പീഡ് ഉറപ്പാക്കുന്നു. ഒപ്റ്റിമൈസ്ഡ് മെമ്മറി, യാതൊരു സ്തംഭനവും താമസവും കൂടാതെ ട്രസ്റ്റഡ് ആപ്പുകൾ സൗകര്യപ്രദമായി തുറക്കാനും അടക്കാനും വീണ്ടും തുറക്കാനുമെല്ലാം സഹായിക്കുന്നു. ആവശ്യമായ സ്റ്റോറേജ് സൗകര്യവുമുണ്ട്. ഒരു ടെറാബൈറ്റ് വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ് ഉപയോഗിച്ച്, കൂടുതൽ ആപ്പുകളും വീഡിയോകളും ഫയലുകളുമെല്ലാം ഫോണിൽ സൂക്ഷിക്കാൻ കഴിയും. ഇത് മൂലം ഫോണിെൻറ പ്രവർത്തനത്തിന് ഒരു തടസ്സവുമുണ്ടാകില്ല. 32 മെഗാപിക്സൽ പോർട്രെയിറ്റ് കാമറ, എട്ട് എംപി 120 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ കാമറ, 50 എംപി മെയിൻ കാമറ, അഡ്വാൻസ്ഡ് എ.ഐ ഓറ ലൈറ്റ് സിസ്റ്റം എന്നിവ ഏറ്റവും മികച്ച ഫോട്ടോഗ്രാഫി അനുഭവവും ഈ ഫോണിൽനിന്ന് നേടാം. 120 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ഷൂട്ടിങ്ങും പനോരമിക് സീനുകളും ഗ്രൂപ് ഫോട്ടോകളും എളുപ്പത്തിൽ പകർത്തലും എല്ലാം സാധ്യം. നൂതനമായ ലൈറ്റിങ് സംവിധാനം സാധാരണ ഫ്ലാഷിനേക്കാൾ 75 മടങ്ങ് മൃദുവും എട്ട് മടങ്ങ് വീതിയുമുള്ള പ്രകാശം പ്രദാനം ചെയ്യുന്നു. ഇത് ഫോട്ടോകൾക്ക് സ്റ്റുഡിയോ നിലവാരമുള്ള പ്രകാശം ഉറപ്പാക്കുന്നു. എഡിറ്റിങ് ഉൾപ്പടെ വിപുലമായ എ.ഐ സവിശേഷതകളും ലഭ്യം.
സിനിമകളുടെയും മറ്റ് വീഡിയോകളുടെയും പാട്ടുകളുടെയും ദൃശ്യ, ശ്രാവ്യ അനുഭവങ്ങളും ഏറ്റവും മികച്ചതാണ്. 120 ഹെർട്സ് അമോൾഡ് ഡിസ്‌പ്ലേ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ ഓഡിയോ ബൂസ്റ്റർ സാങ്കേതികവിദ്യയുമായി ചേർന്ന് ഉജ്ജ്വലമായ ദൃശ്യ, ശ്രാവ്യ അനുഭവം പ്രദാനം ചെയ്യും. വിവോ V40 Lite 5G ഇപ്പോൾ 1,199 റിയാൽ മുതലുള്ള വിലക്ക് വിപണിയിൽ ലഭ്യമായിരിക്കുന്നു.

article-image

ിുപിുപ

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed