കരൺ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധർമ്മ പ്രൊഡക്ഷൻസിന്റെ ഓഹരി ഏറ്റെടുക്കാൻ റിലയൻ ഇൻഡസ്ട്രീസ്
കരൺ ജോഹറിൻ്റെ ഉടമസ്ഥതയിലുള്ള ധർമ്മ പ്രൊഡക്ഷൻസിൻ്റെ ഓഹരി ഏറ്റെടുക്കാൻ റിലയൻ ഇൻഡസ്ട്രീസ്. കരാർ യാഥാർഥ്യമായാൽ രാജ്യത്തെ വിനോദ വ്യവസായത്തിൽ റിലയൻസ് ഇഡസ്ട്രീസിന് മികച്ച ചുവടുവെയ്പാകും. ധർമ പ്രൊഡക്ഷൻസിൻ്റെ 90.7 ശതമാനം ഓഹരിയും കരൺ ജോഹറിന്റെ കൈവശമാണ്. 9.24 ശതമാനം പങ്കാളിത്തം അമ്മ ഹിരൂ ജോഹറിനുമുണ്ട്. നിർമാണ ചെലവിലെ വർധന, ഒടിടിയിലെ ജനപ്രീതി തുടങ്ങിയവ പരിഗണിച്ചാണ് കൂടുതൽ നിക്ഷേപ സാധ്യത തേടാൻ ധർമ പ്രൊഡക്ഷൻസിനെ പ്രേരിപ്പിച്ചത്.
വിനോദ വ്യവസായ കമ്പനിക ളിൽ നിക്ഷേപിക്കുന്നതിലൂടെ മാധ്യമ സാന്നിധ്യം വിപുലീകരിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. നേരത്തെ ബാലാജിയുമായി റിലയൻസ് ഇൻഡസ്ട്രീസ് കരാറിലെത്തിയിരുന്നു. റിലയൻസിന്റെ കണ്ടൻ്റ് പോർട്‌ഫോളിയോയിൽ നിലവിൽ ജിയോ സ്റ്റുഡിയോസ്, വയകോം 18 സുറ്റുഡിയോസ്, കൊളോസിയം മീഡിയ എന്നിവയോടൊപ്പം ബാലാജിയിലെ ഒരു ചെറിയ ഓഹരി വിഹിതവും ഉൾപ്പെടുന്നു. 2024 സാമ്പത്തിക വർഷത്തെ ബോക്‌സ് ഓഫീസ് കളക്ഷനിൽ 700 കോടിയാണ് ജിയോ സ്റ്റുഡിയോസ് സമാഹരിച്ചത്. ജിയോ സഹ നിർമാതക്കളായ സ്ത്രീ 2 ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രമായി.
asdasd