വീണ്ടും തകർന്ന് ഇന്ത്യൻ രൂപ; ഡോളറിനെതിരെ റെക്കോഡ് തകർച്ചയിലെത്തി


വീണ്ടും തകർന്ന് ഇന്ത്യൻ രൂപ. ഡോളറിനെതിരെ റെക്കോഡ് തകർച്ചയിലെത്തി. ഇന്ന് കറൻസി വിപണിയിൽ ഡോളറിനെതിരെ 83 രൂപ 97 പൈസ വരെയെത്തി ഏറ്റവും മോശം പ്രകടനം കാഴ്ച വക്കുന്ന ഏഷ്യൻ കറൻസിയായി മാറുകയാണ് രൂപ. രൂപയുടെ മൂല്യം 84 കടക്കാതിരിക്കാൻ റിസർവ് ബാങ്ക് വലിയ ജാഗ്രതയിലാണ്. ഇറക്കുമതിക്കാർ കൂടുതൽ ഡോളർ ഡിമാൻഡ് ചെയ്തത് മൂല്യത്തകർച്ചയ്ക്ക് കാരണമായി. യെന്നും യുവാനും ഉപയോഗിച്ചുള്ള കാരി ട്രേഡുകൾ കൂടിയത് രൂപയ്ക്ക് വലിയ വെല്ലുവിളിയായെന്നാണ് വിലയിരുത്തൽ.

കറൻസി വ്യാപാരത്തിൽ ശ്രദ്ധ വേണമെന്ന് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകിയിരുന്നു. ഡോളറിന് 84 രൂപയെന്ന നിരക്ക് കടക്കാതിരിക്കാൻ ആർബിഐ കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം രൂപ 83 രൂപ 96 പൈസയെന്ന നിരക്കിലെത്തിയിരുന്നു. നോൺ ഡെലിവറബിൾ ഫോർവേഡ് മാർക്കറ്റിൽ ഇറക്കുമതിക്കാരുടെ ഡോളർ ബിഡുകൾ കൂടുന്നതിൽ ജാഗ്രത വേണമെന്ന് ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകിയിരുന്നു.

article-image

dsvdfsdsaeqswasw

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed