ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് വേനൽകാല ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു


ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് നടത്തിവരുന്ന വേനൽകാല ബോധവത്കരണ പരിപാടിയായ തേർസ്റ്റ് ക്വഞ്ചേർസ് സീഫിലെ ഒരു വർക്ക്‌സൈറ്റിൽ വെച് നടന്നു. ഇവിടെ ജോലി ചെയ്യുന്ന ഏകദേശം 200 തൊഴിലാളികൾക്ക് വെള്ളക്കുപ്പികൾ, ലാബാൻ, പഴങ്ങൾ എന്നിവ

ഐസിആർഎഫ് വളണ്ടിയർമാർ വിതരണം ചെയ്തു. ഐസിആർഎഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ , വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി കെ തോമസ് , സെക്രട്ടറി പങ്കജ് നല്ലൂർ, അഡ്വൈസർ അരുൾദാസ് തോമസ്, തേർസ്റ്റ് ക്വഞ്ചേർസ് കോർഡിനേറ്റർമാരായ രാജീവൻ , ഫൈസൽ മടപ്പള്ളി, അംഗങ്ങളായ , രാകേഷ് ശർമ്മ , പ്രകാശ് മോഹൻ, ജോൺ ഫിലിപ്പ്, അൽത്തിയ, അനു , സാന്ദ്ര , കല്പന, ബൊഹ്‌റ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച് ഖുതുബ്, യൂസഫ്, യൂണിവേഴ്സിറ്റി ട്രെയിനികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. അടുത്ത 8 ആഴ്‌ചകളിലും സമാനമായ പരിപാടികൾ തുടരും.

article-image

aSsad

You might also like

Most Viewed