ബജറ്റ് ; വിപണിക്ക് നിരാശ; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു


ബജറ്റിന് പിന്നാലെ ഓഹരിവിപണിയിൽ ഇടിവ്. സെൻസെക്സ് ആയിരം പോയിന്റെ വരെ ഇടിഞ്ഞു. വിവിധ ഓഹരി ഇടപാടുകളിൽ നികുതി വർധിപ്പിച്ച നടപടി വിപണിയിൽ നിരാശയായി. കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഓഹരികളും ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളും മുന്നേറ്റം നടത്തുകയാണ്

വലിയ പ്രതീക്ഷയോടെ ബജറ്റിനെ കാത്തിരുന്ന വിപണിക്ക് കിട്ടിയത് നിരാശ. നിക്ഷേപകർക്ക് മേൽ നികുതി ഭാരം കൂട്ടുന്ന പ്രഖ്യാപനങ്ങൾ ഓഹരി സൂചികകളെ പ്രതികൂലമായി ബാധിച്ചു. ഹ്രസ്വകാല നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭത്തിൽ ചുമത്തിയ നികുതി 15ൽ നിന്ന് 20 ശതമാനത്തിലേക്ക് ഉയർത്തി. ദീർഘകാല നിക്ഷേപങ്ങൾക്ക് ഇത് 10ൽ നിന്ന് 12.5 ശതമാനത്തിലേക്കാണ് കൂട്ടിയത്. ഓഹരി തിരിച്ച് വാങ്ങുന്ന സമയത്ത് നിക്ഷേപകർക്ക് കിട്ടുന്ന ലാഭത്തിനും ഇനി നികുതി കൊടുക്കണം. ഫ്യൂച്ചൽ ആന്റ് ഓപ്ഷൻസ് ഇടപാടുകൾക്ക് സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സും കൂട്ടി. അതേസമയം കാർഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി നീക്കി വച്ച പ്രഖ്യാപനം ആ മേഖലയിലെ കമ്പനികൾക്ക് നേട്ടമുണ്ടാക്കി.

article-image

qwsaqsefddefsaddsa

You might also like

Most Viewed