റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ത്യന്‍ ഓഹരി വിപണി; സെന്‍സെക്‌സ് 80,000 പോയിന്റ് കടന്നു
റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്‌സ് ചരിത്രത്തില്‍ ആദ്യമായി 80,000 പോയിന്റ് കടന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 570 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റി 24,300 പിന്നിട്ടു. ബാങ്ക് ഓഹരികളില്‍ വന്‍ മുന്നേറ്റമാണുണ്ടായിരിക്കുന്നത്. നിഫ്റ്റി ബാങ്ക് സൂചികയില്‍ മാത്രം 2ശതമാനം മുന്നേറ്റവും ഇന്നുണ്ടായി.
വിപണിയില്‍ വൻ കുതിപ്പാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദൃശ്യമാകുന്നത്. അടുത്ത ആഴ്ച കേന്ദ്ര ബജറ്റ് വരാനിരിക്കുന്നതിനാലാണ് ഇന്നത്തെ ഉയര്‍ച്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്. എച്ച്ഡിഎഫ്‌സി ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ വലിയ നേട്ടമാണുണ്ടാക്കിയത്. ഊര്‍ജം, ഓട്ടോമൊബൈല്‍ സെക്ടറുകളും ഓഹരി വിപണിയില്‍ ഇന്ന് നേട്ടമുണ്ടാക്കി. അന്താരാഷ്ട്ര സാഹചര്യങ്ങളും ഇന്ത്യന്‍ വിപണിയ്ക്ക് അനുകൂലഘടകമായി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വിലക്കയറ്റത്തിന്റെ തോത് കുറഞ്ഞതായി പ്രതീക്ഷ പങ്കുവച്ചതും നേട്ടമായി. വരുംദിവസങ്ങളിലും വിപണിയില്‍ കുതിപ്പ് തുടരാനാണ് സാധ്യത.
fhhfgfgfgfhj