35ഓളം സ്മാർട് ഫോണുകളിൽ സേവനം അവസാനിപ്പിക്കാനൊരുങ്ങി വാട്സാപ്പ്


കലിഫോർണിയ: ആൻഡ്രോയിഡും ഐ ഫോണുമടക്കം 35ഓളം സ്മാർട് ഫോണുകളിൽ തങ്ങളുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങി സാമൂഹ്യമാധ്യമ ഭീമൻമാരായ വാട്സാപ്പ്.  വാട്സാപ്പിന്റെ പുതിയ ഫീച്ചറുകൾ സപ്പോർട്ട് ചെയ്യാത്ത ഫോണിലാണ് സേവനം അവസാനിപ്പിക്കാനൊരുങ്ങുന്നത്. ആപ്പിൾ, ലെനോവോ, എൽജി, മോട്ടോറോള, സാംസങ് തുടങ്ങിയ കമ്പനികളുടെ സ്മാർട്‌ഫോണുകൾ കൂട്ടത്തിലുണ്ട്. പഴയ ഒഎസിലും സാങ്കേതിക വിദ്യയിലും പ്രവർത്തിക്കുന്ന ഫോണുകളിൽ സേവനം അവസാനിപ്പിക്കുന്നത് വാട്‌സാപ്പിന്റെ പതിവ് നടപടി ക്രമമാണ്. ഓരോ വർഷവും നിശ്ചിത മോഡലുകളെ സേവനപരിധിയിൽ നിന്ന് വാട്‌സാപ്പ് ഒഴിവാക്കാറുണ്ട്.  ഇപ്പോൾ ആൻഡ്രോയിഡ് 5 നും ഐഒഎസ് 12നും മുമ്പ് പുറത്തിറങ്ങിയ ഫോണുകലാണ് വാട്‌സാപ്പ് സേവനം അവസാനിപ്പിക്കുന്നത്. വാട്സാപ്പിനു പുറമേ മറ്റ് പല ആപ്പുകളും ഇത്തരത്തിൽ ചില മോഡലുകളിൽ പ്രവർത്തനം അവസാനിപ്പിക്കാറുണ്ട്. ആപ്പിൾ ഐ ഫോൺ 6, ഐ ഫോൺ എസ് ഇ, സാംസങ്ങിന്റെ ജനപ്രിയ മോഡലുകളായ ഗാലക്‌സി നോട്ട് 3, ഗാലക്‌സി എസ്3 മിനി, ഗാലക്‌സി എസ്4 മിനി എന്നിവയിലും വാട്‌സാപ്പ് കിട്ടില്ല. ഈ ഫോണുകളിൽ തുടർന്നും വാട്സാപ് ഉപയോഗിക്കണമെന്നുള്ളവർ പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യണം. 

 വാട്സാപ്പ് സേവനം അവസാനിപ്പിക്കുന്ന ഫോണുകൾ

 സാംസങ് − ഗാലക്സി എസ് പ്ലസ്, ഗാലക്സി കോർ, ഗാലക്സി എക്സ്പ്രസ് 2, ഗാലക്സി ഗ്രാൻഡ്, ഗാലക്സി നോട്ട് 3 എൻ9005, ഗാലക്സി നോട് 3 നിയോ എൽടിഇ പ്ലസ്, ഗാലക്സി എസ് 19500, ഗാലക്സി എസ്3 മിനി വിഇ, ഗാലക്സി എസ്4 ആക്ടീവ്, ഗാലക്സി എസ്4 മിനി I9190, ഗാലക്സി എസ്4 മിനി I9192 duo, ഗാലക്സി എസ്4 മിനി I9195  എൽടിഇ, ഗാലക്സി എസ്4 സൂം 

മോട്ടോറോള: −മോട്ടോ ജി, മോട്ടോ എക്സ്, ആപ്പിൾ: −ഐഫോൺ 5, ഐഫോൺ 5സി, ഐഫോൺ 6, ഐഫോൺ 6എസ് പ്ലസ്, ഐഫോൺ 6എസ്, ഐഫോൺ എസ്ഇ, ഹുവായ്: − അസെൻഡ് പി6 എസ്, അസെൻഡ് ജി525, ഹുവായ് സി1999, ഹുവായ് ജിഎക്സ് 1എസ്, ഹുവായ് Y625,  ലെനോവോ: −ലെനോവോ 46600, ലെനോവോ A858T, ലെനോവോ P70, ലെനോവോ S890, ലെനോവോ A820, സോണി: − എക്സ്പീരിയ Z1, എക്സ്പീരിയ E3, എക്സ്പീരിയ എംഎൽജി − ഒപ്റ്റിമസ:് 4എക്സ് HD P880, ഒപ്റ്റിമസ് ജി, ഒപ്റ്റിമസ് ജി പ്രോ, ഒപ്റ്റിമസ് എൽ7, ZTE:  ZTE V956, ZTE UMi X2, ZTE Grand S Flex, ZTE ഗ്രാൻഡ് മെമോ, മറ്റുള്ളവ − Faea F1, THL W8, Archos 53 Platinum, Wiko Cink Five, Wiko Darknight.

article-image

fghfhg

You might also like

Most Viewed