ലൈക്കുകൾ സ്വകാര്യമാക്കിയത് വലിയ നേട്ടമായെന്ന് ഇലോൺ മസ്ക്
തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ ലൈക്കുകൾ സ്വകാര്യമാക്കിയതിനു ശേഷം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ലൈക്കുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടെന്ന് ഇലോൺ മസ്ക്.ട്രോളുകൾ ഒഴിവാക്കാനും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനുമാണ് മസ്ക് ലൈക്കുകൾ ഡിഫോൾട്ടായി മാറ്റി സ്വകാര്യമാക്കിയത്. ഈ മാറ്റത്തിനു ശേഷം എക്സിൽ ഉപയോക്താക്കൾക്ക് മറ്റ് ഉപയോക്താക്കൾ ലൈക്ക് ചെയ്ത പോസ്റ്റുകൾ കാണാൻ സാധിക്കില്ല. എന്നാൽ ഉപയോക്താക്കൾക്ക് അവർ ഇഷ്ടപ്പെട്ട പോസ്റ്റുകൾ എപ്പോഴും കാണാനാകും.
അതേ സമയം പോസ്റ്റ് ആരോണോ ഇട്ടത്,അയാൾക്ക് അത് ആരൊക്കെ ലൈക്ക് ചെയ്തുവെന്ന് മനസിലാക്കാൻ സാധിക്കും. ഇങ്ങനെ ചെയ്തത് മൂലം ലൈക്കുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായെന്നാണ് മസ്ക് എക്സ് പോസ്റ്റിൽ അഭിപ്രായപ്പെട്ടത്. പരസ്പരം ആക്രമണത്തിന് വിധേയരാകാതെ ആളുകളെ പോസ്റ്റുകൾ ലൈക്ക് ചെയ്യാൻ പുതിയ സംവിധാനം മൂലം സാധിക്കുമെന്നാണ് മസ്ക് പറയുന്നത്.
dswfdfdfdefrsdfss