ചരിത്രത്തിലാദ്യമായി പണിമുടക്കി സാംസങ് ഇലക്ട്രോണിക്സിന്റെ തൊഴിലാളികൾ
സാംസങ് ഇലക്ട്രോണിക്സിന്റെ തൊഴിലാളികൾ ചരിത്രത്തിലാദ്യമായി പണിമുടക്കി. സാംസങിന്റെ ചിപ്പ് നിർമ്മാണ വിഭാഗത്തിലെ തൊഴിലാളികളാണ് വെള്ളിയാഴ്ച പണിമുടക്കിയത്. നിർമ്മിതബുദ്ധിയിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളുടെ പ്രധാനഭാഗമായ മെമ്മറി ചിപ്പുകൾ നിർമ്മിച്ചുകൊണ്ട് വിപണി പിടിച്ചെടുക്കുവാനുള്ള പ്രവർത്തനങ്ങൾ സാംസങ് ഊർജ്ജിതമാക്കുന്നതിനിടെയാണ് പണിമുടക്ക്.
വേതനം വർദ്ധിപ്പിക്കുന്നതിനും ബോണസുകൾക്കുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് തൊഴിലാളികൾ പണിമുടക്കിലേക്ക് നീങ്ങിയത്. സാംസങിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയനായ ദക്ഷിണ കൊറിയയിലെ നാഷണൽ സാംസങ് ഇലക്ട്രോണിക്സ് യൂണിയനാണ് പണിമുടക്കിനു നേതൃത്വം നൽകിയത്.
sdfsdf