സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ബഹ്റൈൻ റെയ്ഞ്ച് 2024−25 വർഷത്തെ കമ്മിറ്റി നിലവിൽ വന്നു


സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ബഹ്റൈൻ റെയ്ഞ്ച് 2024−25 വർഷത്തെ കമ്മിറ്റി നിലവിൽ വന്നു. മനാമ സമസ്ത ഓഡിറ്റോറിയത്തിൽ സയ്യിദ് യാസിർ ജിഫ്രി തങ്ങളുടെ അധ്യക്ഷതയിൽ നടന്ന പരിപാടി സമസ്ത ബഹ്റൈൻ കേന്ദ്ര വർക്കിങ് പ്രസിഡന്റ് വി.കെ കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. 

സയ്യിദ് യാസിർ ജിഫ്‌രി തങ്ങൾ ഹിദ്ദ് (പ്രസിഡണ്ട്), സയീദ് മുഹമ്മദ് വഹബി ഗുദൈബിയ, ഹംസ അൻവരി റഫ (വൈസ്. പ്രസിഡണ്ട്), ബഷീർ ദാരിമി ഉമ്മുൽ ഹസം (ജനറൽ സെക്രട്ടറി), റസാഖ് ഫൈസി ഹമദ് ടൗൺ, ശഹീം ദാരിമി  ഗലാലി (ജോയിന്റ് സെക്രട്ടറി), മഹ്മൂദ് മാട്ടൂൽ ഗുദൈബിയ (ട്രഷറർ), പരീക്ഷ ബോർഡ് ചെയർമാൻ: അശ്റഫ് അൻവരി മനാമ, വൈസ് ചെയർമാൻ: ഹാഫിള് ശറഫുദ്ദീൻ മൗലവി മനാമ, ഐ.ടി കോഓഡിനേറ്റർ അസ്‌ലം ഹുദവി ഗുദൈബിയ, എസ്.കെ.എസ്. ബി.വി ചെയർമാൻ  നിശാൻ  ബാഖവി ഹൂറ, എസ്.കെ.എസ്. ബി.വി കൺവീനർ: അലി ഫൈസി റിഫ. എടവണ്ണ മുഹമ്മദ് മുസ്ലിയാർ, അബ്ദുൽ റസാഖ് നദ്‌വി, ശഹീർ കാട്ടാമ്പള്ളി എന്നിവർ സംസാരിച്ചു. പരിപാടിയിൽ മുസ്തഫ ഹുദവിക്ക് ഹജ്ജ് യാത്രയയപ്പ് നൽകി. ബഷീർ ദാരിമി സ്വാഗതവും അബ്ദുറസാഖ് ഫൈസി നന്ദിയും പറഞ്ഞു.

article-image

്േി്േി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed