ബഹ്‌റൈൻ കെ.എം.സി.സി പ്രവാസി വിധവ പെൻഷൻ വിതരണം ആരംഭിച്ചു


ബഹ്‌റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി പ്രവർത്തന വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവാസി വിധവ പെൻഷൻ വിതരണം ആരംഭിച്ചു. ശിഹാബ് തങ്ങളുടെ പേരിൽ 15 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച സ്നേഹസ്പർശം പ്രവാസി പെൻഷനും, വിധവാ പെൻഷനും ആദ്യഘട്ടം നൽകുന്നത് 50 പേർക്കാണ്. പുതിയ 50 ഗുണഭോക്താക്കളുടെ ലിസ്റ്റ് മണ്ഡലം കമ്മിറ്റികൾ വഴി സ്വീകരിച്ച് 100 പേർക്കുള്ള വിതരണമാണ് രണ്ടാംഘട്ടത്തിൽ നടക്കുക. 2024−2025 വർഷത്തെ വിതരണോദ്ഘാടനം പാണക്കാട് നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ, ജനറൽ സെക്രട്ടറി പി.കെ ഇസ്ഹാഖ്, ട്രഷറർ സുബൈർ കളത്തിക്കണ്ടി, സംസ്ഥാന സെക്രട്ടറി ശരീഫ് വില്ല്യപ്പള്ളി, ജില്ല ഭാരവാഹികളായ മുഹമ്മദ്‌ ഷാഫി വേളം, മൊയ്‌ദീൻ പേരാമ്പ്ര, ബാലുശ്ശേരി മണ്ഡലം സെക്രട്ടറി റസാഖ്‌ കായണ്ണ, കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡന്റ് കുഞ്ഞമ്മദ് ചാലിൽ, അനാറത്ത് ഹമീദ് ഹാജി എന്നിവർ സന്നിഹിതരായിരുന്നു.

article-image

െമെമ

You might also like

Most Viewed