ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ അനുമോദന സദസ്സും കുടുംബസംഗമവും സംഘടിപ്പിച്ചു


ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ടീൻ ഇന്ത്യ ബഹ്റൈനുമായി ചേർന്ന് അനുമോദന സദസ്സും കുടുംബസംഗമവും  സംഘടിപ്പിച്ചു.  ഈ വർഷത്തെ പത്ത്, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ പരിപാടിയിൽ ആദരിച്ചു. “മികവ് 2024” എന്ന പേരിൽ നടത്തിയ പരിപാടി ഇബ്‌നുൽ ഹൈതം സ്‌കൂൾ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ ഷക്കീൽ അഹ്‌മദ്‌ ആസ്മി ഉൽഘാടനം ചെയ്തു.   

വിദ്യാഭ്യാസ −കരിയർ രംഗത്തെ പ്രമുഖ കൗൺസിലറും ഗ്രന്ഥകാരനുമായ യാസർ ഖുതുബ് കുട്ടികളുമായും രക്ഷിതാക്കളുമായും സംവദിച്ചു.  പ്രസിഡൻ്റ് സുബൈർ എം.എം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി സ്വാഗതവും ടീൻസ് ഇന്ത്യ വകുപ്പ് സെക്രട്ടറി അനീസ് വി.കെ നന്ദി പറഞ്ഞു.   

article-image

െംമനെന

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed