പാക്ട് സഘടിപ്പിച്ച ഭാവലയം എന്ന പരിപാടി ശ്രദ്ധേയമായി


ബഹ്റൈനിലെ പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാക്ടിന്റെ ആഭിമുഖ്യത്തിൽ നടന്ന ഭാവലയം എന്ന പരിപാടി ശ്രദ്ധേയമായി. ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് ഒരു ദിവസം  മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടിയായ സംഘടിപ്പിച്ച ഭാവലയത്തിന്റെ ആദ്യ ഭാഗത്തിൽ അരങ്ങേറിയ ചെമ്പൈ സംഗീതോത്സവം സംഗീതസംവിധായകൻ പാലക്കാട് ശ്രീറാം ഉദ്‌ഘാടനം ചെയ്തു. കർണാടകം സംഗീതം പഠിക്കുന്ന കുട്ടികളും ബഹ്‌റിനിലെ സംഗീതാധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

വൈകീട്ട് നടന്ന നിളോത്സവത്തിൽ പാലക്കാട് ശ്രീറാമിന്റെ നേതൃത്വത്തിൽ നടന്ന മ്യൂസിക്കൽ ഫ്യൂഷൻ, അമ്പതിലധികം കലാകാരന്മാർ പങ്കെടുത്ത, ശ്യാം രാമചന്ദ്രൻ സംവിധാനം ചെയ്ത മായിക എന്ന നൃത്തസംഗീത ശിൽപ്പം എന്നിവ അരങ്ങേറി. കാപിറ്റൽ ഡയറക്ടറേറ്റ് ഇൻഫർമേഷൻ ആന്റ് ഫോളോ അപ്പ് ഡയറക്ടർ യൂസഫ് ലോറി, ചലചിത്ര സംവിധായകൻ ലാൽ ജോസ്, ബ്രോഡൻ കോൺട്രാക്ടിംഗ് കമ്പനി ചെയർമാൻ ഡോ കെഎസ് മേനോൻ, ആബാദ് ഗ്രൂപ്പ് & അസ്കോൺ കണ്ട്രോൾ ചെയർമാൻ പമ്പാവാസൻ നായർ, കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ തുടങ്ങിയവർ ആശംസകൾ നേർന്നു.  

article-image

sadfsdf

article-image
asdsad

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed