ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ ആലേഖ് 2024 ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു
ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ആലേഖ് 2024 ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ജൂൺ 14ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയോടെ നടക്കുന്ന മത്സരത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബഹ്‌റൈനിലെ
വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന അഞ്ചു മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സര രജിസ്‌ട്രേഷൻ സൗജന്യമാണെന്നും, മത്സരത്തിന് വിദ്യാർഥികളെ സ്‌കൂളുകൾക്ക് നാമനിർദേശം ചെയ്യാമെന്നും അധികൃതർ അറിയിച്ചു. സ്കൂൾ മേളയിൽ തിരഞ്ഞെടുത്ത പെയിന്റിങ്ങുകൾ പ്രദർശിപ്പിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 39152628, 39804126,36111670 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. എൻട്രികൾ isbart@indianschool.bh എന്ന ഇ−മെയിലിലേക്ക് അയക്കാം.രജിസ്ട്രേഷൻ ജൂൺ 7ന് അവസാനിക്കും. വാർത്തസമ്മേളനത്തിൽ സ്‌കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ്, മിഥുൻ മോഹൻ, ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവരും പങ്കെടുത്തു.
്ിു്ു