വ്യവസായിക, വ്യാപാര മേഖലയിൽ ചൈനയുമായുള്ള സഹകരണം ശക്തമാക്കുമെന്ന് ബഹ്റൈൻ


വ്യവസായിക മേഖലയിൽ ചൈനീസ് നിക്ഷേപം കൊണ്ടുവരാനുള്ള ഗൾഫ് മേഖലയുടെ പ്രതിബദ്ധതയുടെയും താൽപര്യത്തിന്റെയും പ്രതീകമാണ്  ചൈന−ജി.സി.സി ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഫോറമെന്ന് ബഹ്റൈൻ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു പറഞ്ഞു. ചൈനയിലെ സിയാമെനിൽ നടന്ന ഫോറത്തിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായിക, വ്യാപാര മേഖലയിൽ ബഹ്റൈനും ചൈനയുമായി മികച്ച ബന്ധമാണുള്ളത്.  ജി.സി.സി രാജ്യങ്ങൾ വ്യവസായിക മേഖലയിൽ  ഒന്നിച്ചുപ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

ചൈനയുടെ ദേശീയ വികസന പരിഷ്കരണ കമീഷനും ഫുജിയൻ പ്രവിശ്യ ഗവൺമെന്റും സംയുക്തമായാണ് ഫോറത്തിന് ആതിഥേയത്വം വഹിക്കുന്നത്. ചൈനയും ജി.സി.സിയും തമ്മിലുള്ള വ്യവസായിക, നിക്ഷേപ സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ സംബന്ധിച്ച് ഫോറത്തിൽ വിശദ ചർച്ച നടന്നു. ചൈനയും ജി.സി.സി രാജ്യങ്ങളും തമ്മിലുള്ള ഉയർന്ന നിലവാരമുള്ള വ്യവസായിക, നിക്ഷേപ സഹകരണം വികസിപ്പിക്കുക,  പ്രായോഗിക സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് ഫോറം ലക്ഷ്യമിടുന്നത്.

article-image

sfsf

You might also like

Most Viewed