ഇന്ത്യൻ സ്‌കൂളിൽ വാർഷിക ടെക്‌നോഫെസ്റ്റ് ആഘോഷിച്ചു


ഇന്ത്യൻ സ്‌കൂളിൽ ദേശീയ ശാസ്ത്ര സാങ്കേതിക ദിനവുമായി ബന്ധപ്പെട്ട വാർഷിക ടെക്‌നോഫെസ്റ്റ് ആഘോഷിച്ചു. ആറുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. കമ്പ്യൂട്ടേഷനൽ ന്യൂറോസയൻസ് എന്ന വിഷയത്തിൽ സിമ്പോസിയവും ഓൺ ദ സ്പോട്ട് മോഡൽ നിർമാണ മത്സരവും ശാസ്ത്ര സാങ്കേതിക പ്രശ്നോത്തരിയും മത്സരയിനങ്ങളായിരുന്നു. സിമ്പോസിയത്തിൽ ഇന്ത്യൻ സ്കൂൾ ഉൾപ്പെടെ ആറു സി.ബി.എസ്.ഇ സ്കൂളുകൾ പങ്കെടുത്തു. ആറുമുതൽ എട്ടുവരെയുള്ള ക്ലാസുകളിൽ ഡിസ്‌പ്ലേ ബോർഡ് മത്സരം, ഒമ്പതുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിൽ ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം, ഒമ്പതും പത്തും ക്ലാസുകളിൽ തത്സമയ വർക്കിങ് മോഡൽ നിർമാണ മത്സരം എന്നിവയും നടന്നു.

സമാപന ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അക്കാദമിക കാര്യങ്ങളുടെ ചുമതലയുള്ള അസി.സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ് മുഹമ്മദ് നയാസ് ഉല്ല, ബിജു ജോർജ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, അക്കാദമിക് അഡ്മിനിസ്‌ട്രേഷൻ വൈസ് പ്രിൻസിപ്പൽ സതീഷ് ജി, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, വിവിധ വകുപ്പ്  മേധാവികൾ എന്നിവർ സന്നിഹിതരായിരുന്നു. വിജയികൾക്ക് അവാർഡുകൾ വിശിഷ്ടാതിഥികൾ സമ്മാനിച്ചു.

article-image

dfxgdg

You might also like

Most Viewed