റഷ്യയുമായി ബഹ്റൈൻ ഏഴ് കരാറുകളിൽ ഒപ്പുവെച്ചു


റഷ്യയുമായുള്ള ദീർഘകാല ബന്ധം ശക്തമാക്കിക്കൊണ്ട് ബഹ്റൈൻ ഏഴ് കരാറുകളിൽ ഒപ്പുവെച്ചു. മോസ്‌കോയിലെ ഗ്രാൻഡ് ക്രെംലിൻ കൊട്ടാരത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഹമദ് രാജാവുമായി നടന്ന ചർച്ചകളെത്തുടർന്നാണ് സഹകരണം ശക്തമാക്കാനുള്ള തീരുമാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 35ആം വാർഷികം അടുത്തവർഷം ആഘോഷിക്കാനിരിക്കെയാണ് സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള നയതന്ത്രപരമായ തീരുമാനം.

ബഹ്‌റൈൻ ആതിഥേയത്വം വഹിച്ച 33ാമത് അറബ് ഉച്ചകോടിയുടെ ഫലങ്ങളെക്കുറിച്ചറിയാനുള്ള തന്റെ താൽപര്യം പ്രകടിപ്പിച്ച റഷ്യൻ പ്രസിഡന്റ് നിക്ഷേപ, വ്യാപാര സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനവും നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ 30 വൻകിട പദ്ധതികളാണ് പ്രഖ്യാപിച്ചത്. അറബ് രാജ്യങ്ങൾ ലക്ഷ്യംവെക്കുന്ന പരിപാടികളോടുള്ള റഷ്യയുടെ പിന്തുണയെയും ഐക്യദാർഢ്യത്തെയും ഹമദ് രാജാവ് അഭിനന്ദിച്ചു.

article-image

d

You might also like

Most Viewed