ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബഹ്റൈനിലെ തുടര്‍പഠനസാധ്യതകള്‍: സെമിനാര്‍ ശനിയാഴ്ച
പന്ത്രണ്ടാം തരം പാസായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബഹറൈനില്‍ താമസിച്ചു ഉപരിപഠനം നടത്തുന്നതിനുള്ള കരീര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തുന്നു. വിദ്യഭ്യാസപ്രവര്‍ത്തകനും അംഗീകൃത കരീര്‍ കോച്ചുമായ അഡ്വ: അബ്ദുല്‍ ജലീല്‍ അബ്ദുല്ല സെമിനാറില്‍ വിഷയം അവതരിപ്പിക്കും. മെയ് 25 ശനിയാഴ്ച വൈകീട്ട് 4.30 മണിക്ക് മാഹൂസിലുള്ള മെക്കിന്റീസ് ഹാളില്‍ വെച്ചാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
ബഹറൈനില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടില്‍ പോകാതെ പൂര്‍ത്തിയാക്കാവുന്ന ബിരുദ ബിരുദാനന്തര കോഴ്സുകള്‍, വീട്ടമ്മമാര്‍ക്കും ജോലി അന്വേഷിക്കുന്നവര്‍ക്കുമുള്ള ഹ്രസ്വകാല തൊഴിലതിഷ്ടിത കോഴ്സുകള്‍, പത്തും പന്ത്രണ്ടും ക്ലാസുകള്‍ തോറ്റവര്‍ക്കുള്ള പുനര്‍പഠന അവസരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ സെമിനാറില്‍ പങ്കു വെക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. കൂടാതെ മറ്റു ഉപരിപഠന അവസരങ്ങലെക്കുരിച്ചുള്ള സംശയനിവാരണത്തിനും ചടങ്ങില്‍ അവസരമുണ്ടായിരിക്കുനതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും സെമിനാറിലേക്ക് രജിസ്റ്റര്‍ ചെയ്യാനും 36458340 എന്ന നമ്പറില്‍ ബന്ധപ്പെടുക.