ഒഐസിസി രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമതു രക്തസാക്ഷിദിനം ആചരിച്ചു
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ് പ്രസിഡന്റും ആയിരുന്ന രാജീവ് ഗാന്ധിയാണ് ആധുനിക ഇന്ത്യയുടെ ശില്പി എന്ന് ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമതു രക്തസാക്ഷിദിന വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു.
ഒഐസിസി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം. എസ്, ജീസൺ ജോർജ്, ജേക്കബ് തേക്ക്തോട്, വൈസ് പ്രസിഡന്റ് മാരായ ചെമ്പൻ ജലാൽ, ജവാദ് വക്കം, ഗിരീഷ് കാളിയത്ത്, നസീo തൊടിയൂർ, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, ഐ വൈ സി ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, ഒഐസിസി ജില്ലാ പ്രസിഡന്റ്‌മാരായ ജാലിസ് കെ.കെ, അലക്സ് മഠത്തിൽ, പി. ടി ജോസഫ്, സന്തോഷ് നായർ, ജലീൽ മുല്ലപ്പള്ളി, റംഷാദ് അയിലക്കാട്, സിജു പുന്നവേലി, ഷാജി പൊഴിയൂർ,ഒഐസിസി നേതാക്കളായ ജോയ് ചുനക്കര, രഞ്ചൻ കേച്ചേരി, രജിത് മൊട്ടപ്പാറ, ജോയ് എം ഡി, രഞ്ജിത്ത് പടിക്കൽ, ഷിബു ബഷീർ, ബൈജു ചെന്നിത്തല, നിജിൽ രമേശ്, ഷിബു എബ്രഹാം, സലാം, കുഞ്ഞ് മുഹമ്മദ്, രാധാകൃഷ്ണൻ മാന്നാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
മനംംമന