ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി CBSE X, XII ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു


ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, മികച്ച വിജയം കരസ്ഥമാക്കിയ CBSE X, XII ക്ലാസുകളിൽ മികച്ച വിജയം നേടുകയും ഉപരി പഠനത്തിന് യോഗ്യരാവുകയും ചെയ്ത വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ചെയർമാൻ സുനീഷ് സുശീലന്റെ അധ്യക്ഷതയിൽ നടന്ന പ്രത്യേക ചടങ്ങിൽ വച്ച് വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും മെമെന്റോകൾ നൽകി ആദരിക്കുകയും ചെയ്തു. ജനറൽ സെക്രട്ടറി വി. ആർ. സജീവൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ബഹറിൻ ക്വാളിറ്റി സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ രവി വാര്യർ മുഖ്യ അതിഥിയായി പങ്കെടുത്തു. മുൻ ജനറൽ സെക്രട്ടറി സുരേഷ് കരുണാകരൻ കുട്ടികൾക്കായി മോട്ടിവേഷണൽ സ്പീച്ച് നടത്തി. കുമാരി മിഥുജ ജയകുമാർ അവതാരികയായിരുന്നു.

എല്ലാ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കിയ കുമാരി നയന ഷൈൻ, കുമാരി അക്ഷയ സജീവൻ,  കുമാരി നേഹ സജി ഭാസ്കർ എന്നിവരെ  പ്രത്യേകം അഭിനന്ദിച്ചു. അതോടൊപ്പം ഓരോ വിഷയങ്ങൾക്ക് മാത്രം A2 വാങ്ങി മറ്റു വിഷയങ്ങൾക്കെല്ലാം A1 കരസ്തമാക്കിയ കുമാരി നിഹാരിക അജിത് അസിത ജയകുമാർ എന്നിവരെയും പ്രത്യേകം അഭിനന്ദിച്ചു. കൾച്ചറൽ സെക്രട്ടറി കൃഷ്ണകുമാർ ഡി. നന്ദി രേഖപ്പെടുത്തി.

article-image

ംമനംന

article-image

േന്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed