പാക്‌ട് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ‘ഭാവലയം 2024’’ നൃത്ത സംഗീതോത്സവം വെള്ളിയാഴ്ച
പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ സംഘടിപ്പിക്കുന്ന ‘ഭാവലയം − 2024’’ നൃത്ത സംഗീതോത്സവം നാളെ നടക്കും.ഒരു ദിവസം മുഴുവൻ നീളുന്ന പരിപാടിയായാണ് ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ‘ഭാവലയം 2024’ അരങ്ങേറുന്നത് . ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അനുസ്മരണാർഥം നടത്തുന്ന ചെമ്പൈ സംഗീതോത്സവം ഉദ്ഘാടനം ചെയ്യാനും, വൈകുന്നേരത്തെ നിളോത്സവം പരിപാടിയിൽ ഫ്യൂഷൻ സംഗീതം അവതരിപ്പിക്കാനുമായി പാലക്കാട് ശ്രീറാം ബഹ്‌റൈനിലെത്തി.
പാക്‌ട് പ്രസിഡന്റ് അശോക് കുമാർ, ജനറൽ സെക്രട്ടറി സതീഷ് ഗോപാലകൃഷ്ണൻ, ചീഫ് കോഓഡിനേറ്റർ ജ്യോതി മേനോൻ, മാധ്യമപ്രവർത്തകൻ സത്യൻ പേരാമ്പ്ര , പാക്‌ട് മീഡിയ കൈകാര്യം ചെയ്യുന്ന സൽമാൻ ഫാരിസ് , ജഗദീഷ് കുമാർ, രാജീവ് വെള്ളിക്കോത്ത് എന്നിവർ അദ്ദേഹത്തെ എയർപോർട്ടിൽ സ്വീകരിച്ചു. സംഗീതവും നൃത്തവും സമഞ്ജസമായി സമ്മേളിക്കുന്ന ‘ഭാവലയം − 2024’ കലോത്സവത്തിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.
dfgdg