രാ​ജ്യ​ത്തി​ന്റെ ഹ​രി​ത​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ഫ​ലം കാണുന്നു


രാജ്യത്തിന്റെ ഹരിതവത്കരണ പരിപാടികൾ  ഫലം കണ്ടെന്ന് തെളിയിക്കുന്ന ചിത്രം നാഷനൽ സ്പേസ് സയൻസ് ഏജൻസി പുറത്തുവിട്ടു. മനാമയിലെ അൽ ഫാറൂഖ് ജങ്ഷന്റെ മിഴിവാർന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. 2019 ലെ ജങ്ഷന്റെ ചിത്രവും 2023ലെ ചിത്രവുമാണ് നാഷനൽ സ്പേസ് സയൻസ് ഏജൻസി പങ്കുവെച്ചത്. ഗ്രീൻ കവറേജിൽ 40 ശതമാനം വർധനയാണ് ഇക്കാലത്തുണ്ടായതെന്ന് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.  

ജൈവ വൈവിധ്യത്തിനായുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചാണ് രാജ്യത്തിന്റെ ഹരിതപദ്ധതികളുടെ വിജയം സംബന്ധിച്ച വെളിപ്പെടുത്തൽ. രാജ്യത്തെ പാതയോരത്തെ മരങ്ങളുടെ എണ്ണം കഴിഞ്ഞവർഷം കണക്കാക്കിയപ്പോൾ 1.8 ദശലക്ഷമായിരുന്നു. 2035 ഓടെ 3.6 ദശലക്ഷമായി ഉയർത്തുകയാണ് ലക്ഷ്യം.   വേപ്പ്, ചെമ്പരത്തി, ഫിക്കസ്, യൂക്കാലിപ്റ്റസ്, കാസിയ എന്നിവയുൾപ്പെടെ തണൽ മരങ്ങളാണ് റോഡരികിലും ജങ്ഷനുകളിലും നട്ടുപിടിപ്പിക്കുന്നത്.

article-image

sadfaf

You might also like

Most Viewed