റഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഹമദ് രാജാവ് മോസ്‌കോയിലെത്തി


റഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഹമദ് രാജാവ് മോസ്‌കോയിലെത്തി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം റഷ്യ സന്ദർശിക്കുന്നത്. ബഹ്‌റൈൻ ആതിഥേയത്വം വഹിച്ച 33ാമത് അറബ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്യും.ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണം സ്വീകരിച്ച് ഹമദ് രാജാവ് ചൈനയും സന്ദർശിക്കുന്നുണ്ട്.  ചൈന−അറബ് സ്‌റ്റേറ്റ്‌സ് കോഓപറേഷൻ ഫോറത്തിന്റെ ഉദ്ഘാടന സെഷനിൽ അദ്ദേഹം പങ്കെടുക്കും.   

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം, പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ, ബഹ്‌റൈൻ ഉച്ചകോടിയുടെ ഫലങ്ങൾ എന്നിവ സംബന്ധിച്ച് ഇരു രാജ്യങ്ങളും ചർച്ച ചെയ്യും.

article-image

asdff

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed