ഓൺലൈനിലൂടെ സാമ്പത്തിക തട്ടിപ്പ്
ഓൺലൈനിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതികളെ റിമാൻഡ് ചെയ്യാൻ മുഹറഖ് ഗവർണറേറ്റ് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽപന നടത്തുന്നതിന് ഓൺലൈനിലൂടെ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. പണം ഓൺലൈനായി അടച്ച പലർക്കും പരസ്യത്തിൽ കാണിച്ച ഉപകരണങ്ങളല്ല ലഭിച്ചതെന്ന പരാതി പ്രകാരമാണ് മുഹറഖ് പൊലീസ് കേസെടുത്തത്. തുറക്കാൻ സമയമെടുക്കുന്ന പെട്ടികളിലാണ് ഇവർ സാധനങ്ങൾ ഡെലിവറി ചെയ്തത്.
തുറന്നുനോക്കുമ്പോൾ ഒഴിഞ്ഞ പാക്കറ്റുകളോ, വില കുറഞ്ഞ സാധനങ്ങളോ ആണ് പലർക്കും ലഭിച്ചത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികൾകളെ പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്നും കുറ്റം ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്യാനും കോടതിക്ക് കൈമാറാനും പ്രോസിക്യൂഷൻ ഉത്തരവിട്ടിട്ടുണ്ട്. സമാനസംഭവത്തിൽ നേരത്തെയും ഏഷ്യൻ വംശജർ പിടിയിലായിരുന്നു.
sdsdf