ബഹ്‌റൈൻ ലാൽ കേയേഴ്സ് മോഹൻലാലിന്റെ ജന്മദിനം വിപുലമായി ആഘോഷിച്ചു


ബഹ്‌റൈൻ ലാൽ കേയേഴ്സ് നടൻ മോഹൻലാലിന്റെ ജന്മദിനം ദാന മാളിൽ എപ്പിക്സ് സിനിമ കമ്പനിയുമായി ചേർന്ന് വിപുലമായി ആഘോഷിച്ചു. അതേ ദിവസം തന്നെ നാട്ടിലെ തണൽ ചാരിറ്റബിൾ സോസൈറ്റി നേതൃത്വത്തിൽ അവിടെയുള്ള അന്തേവാസികൾക്ക് അന്നദാനം നടത്തുകയും ചെയ്തു. ദാനാ മാളിൽ നടത്തിയ ആഘോഷ പരിപാടികളിൽ എപ്പിക്സ് സിനിമാസ്  മാർക്കറ്റിങ് ആൻഡ് ബ്രാൻഡിങ് ചീഫ് മനോജ് ബാഹുലേയൻ, സിനിമ നടൻ ജോൺ ബൈജു എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.  

ബഹ്‌റൈൻ ലാൽ കേയേഴ്സ് പ്രസിഡന്റ് എഫ്. എം. ഫൈസൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ലാൽ കെയേഴ്സ് കോഓഡിനേറ്റർ ജഗത് കൃഷ്ണകുമാർ കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് വൈസ് ചെയർപേഴ്സൻ സന്ധ്യരാജേഷ്, തോമസ് ഫിലിപ്, ഡോ. അരുൺ എന്നിവർ സംസാരിച്ചു. ലാൽ കെയേഴ്സ് സെക്രട്ടറി ഷൈജു കമ്പ്രത്ത് സ്വാഗതവും ട്രഷറർ അരുൺ ജി.നെയ്യാർ നന്ദിയും പറഞ്ഞു. ജെയ്സൺ, ഗോപേഷ് അടൂർ, വിഷ്ണു വിജയൻ, വൈശാഖ്, നിതിൻ, ജിതിൻ, അജീഷ് മാത്യു എന്നിവർ നേതൃത്വം നൽകി.

article-image

sdfsdf

article-image

sddsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed