ഐ.വൈ.സി.സി ബഹ്‌റൈന്റെ ഏരിയ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ആരംഭിച്ചു


കോൺഗ്രസ്‌ യുവജന കൂട്ടായ്മയായ ഐ.വൈ.സി.സി ബഹ്‌റൈന്റെ ഏരിയ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ആരംഭിച്ചു. ഹമദ് ടൗൺ ഏരിയ കൺവെൻഷൻ ഉമ്മൻചാണ്ടി നഗറിൽ ഏരിയ പ്രസിഡന്റ് നസീർ പൊന്നാനിയുടെ അധ്യക്ഷതയിൽ ചേർന്നു. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഏരിയ സെക്രട്ടറി റോയ് മത്തായി സ്വാഗതം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.    2024−25 വർഷത്തെക്കുള്ള ഹമദ് ടൗൺ ഏരിയ ഭാരവാഹികളെയും ദേശീയ കമ്മിറ്റി പ്രതിനിധികളെയും യോഗം തെരഞ്ഞെടുത്തു.  

വിജയൻ തുണ്ടിപറമ്പിൽ (ഏരിയ പ്രസിഡന്റ്), പി.എൻ. ഹരി ശങ്കർ (ഏരിയ സെക്രട്ടറി), ശരത്ത് കണ്ണൂർ (ഏരിയ ട്രഷറർ), രഞ്ജിത്ത് കണ്ണോത്ത് (വൈസ് പ്രസിഡന്റ്), എം.എസ്. ജയരാജ് (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ. അബ്ദുൽ മുത്തലവി, വി. അനീഷ്, കെ.വി. അനിൽ കുമാർ, കെ.പി. സനൽ, സന്തോഷ് കുമാർ എന്നിവരെ ഏരിയാ എക്സിക്യൂട്ടിവ് അംഗങ്ങൾ ആയും, നസീർ പൊന്നാനി, റോയി മത്തായി, കെ. ഹരിദാസ് എന്നിവരെ ദേശീയ എക്സിക്യൂട്ടിവ് അംഗങ്ങൾ ആയും തെരഞ്ഞെടുത്തു.

article-image

sdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed