പരിശോധന ശക്തം; 175 അനധികൃത താമസക്കാരെ കണ്ടെത്തി എൽഎംആർഎ


അനധികൃത ജോലിചെയ്യുന്ന വിദേശികൾക്കെതിരെയുള്ള നടപടികൾ കർശനമാക്കി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി. മേയ് 12നും 18നും ഇടയിൽ എൽ.എം. ആർ.എ അധികൃതർ നടത്തിയ 1512 പരിശോധനകളിൽ മൊത്തം 175 അനധികൃത താമസക്കാരെയാണ് കണ്ടെത്തിയത്. പരിശോധനകളിൽ ഏഴെണ്ണം ക്യാപിറ്റൽ ഗവർണറേറ്റിലും രണ്ടെണ്ണം നോർത്തേൺ ഗവർണറേറ്റിലും ഓരോന്ന് വീതം സതേൺ, മുഹറഖ് ഗവർണറേറ്റുകളിലും നടന്നു.

പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്സ്, അതത് പോലീസ് ഡയറക്ടറേറ്റുകൾ എന്നിവയുമായി സഹകരിച്ചായിരുന്നു സംയുക്ത പരിശോധനകൾ നടന്നത്. ഈ വർഷം ഇതുവരെ എൽ.എം. ആർ.എ 16,279 പരിശോധനകളും 230 സംയുക്ത കാമ്പെയിനുകളുമാണ് രാജ്യത്ത് നടത്തിയത്. 1,323 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുകയും 2,156 നിയമവിരുദ്ധ തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു.  

article-image

ോേ്ോ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed