തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷന്റെ കുടുംബ സംഗമം ശ്രദ്ധേയമായി


തലശ്ശേരിക്കാരുടെ കൂട്ടായ്‌മയായ തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ  കുടുംബ അംഗങ്ങൾക്ക് നടത്തിയ സംഗമം ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രസിഡണ്ട് അബ്‌ദു റസാഖ് വി.പി., ജനറൽ സെക്രട്ടറി അബ്‌ദു റഹ്‌മാൻ പാലിക്കണ്ടി, ട്രഷറർ മുസ്‌തഫ ടി.സി.എ. ഇർഷാദ് ബംഗ്ലാവിൽ, നിസാർ ഉസ്മാൻ, സി.കെ. ഹാരിസ്, ഹാഷിം പുല്ലമ്പി, ഹസീബ് അബ്‌ദു റഹ്‌മാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആലിയിൽ നടന്ന പരിപാടിയിൽ മുതിർന്നവർക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ അരങ്ങേറി.

അംഗങ്ങൾക്കായി നടത്തിയ ക്വിസ് മത്സരം സി.എച്ച്. റഷീദ് നിയന്ത്രിച്ചു. സനീഷാ ഇർഷാദ്, ഷെർമിന മിഥിലാജ്, ഷെറിൻ എന്നിവർ സ്ത്രീകൾക്കുള്ള മത്സരങ്ങൾക്ക് നേതൃത്വം നൽകി. പ്ലസ് റ്റു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹൈഫ ഹാരിസിനെ ജനറൽ സെക്രട്ടറി അബ്‌ദു റഹ്‌മാൻ പാലിക്കണ്ടി ചടങ്ങിൽ ആദരിച്ചു.

article-image

ോേ്ിേി

You might also like

Most Viewed