ലൗ ദ ഖുർആൻ ക്ലബ്ബ് നടത്തിയ ഖുർആൻ മനഃപ്പാഠ മൽസര അവാർഡുകൾ വിതരണം ചെയ്തു
ലൗ ദ ഖുർആൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്റർ ഷൈഖ ഹെസ്സ സെന്റർ സംയുക്തമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഖുർആൻ മനഃപ്പാഠ മൽസര അവാർഡുകൾ വിതരണം ചെയ്തു. പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ എംഎം അക്ബർ ആവാർഡുകൾ സമ്മാനിച്ചു.
കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, പ്രമുഖ സാമൂഹിക പ്രവർത്തകൻ എബ്രഹാം ജോൺ, അൽ ഫുർഖാൻ സെന്റർ രക്ഷാധികാരി അബ്‌ദുൽ മജീദ് തെരുവത്ത്, അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് സൈഫുല്ല ഖാസിം, വൈസ് പ്രസിഡൻ്റ് മൂസാ സുല്ലമി, നിയാസ് സ്വലാഹി എന്നിവർ സന്നിഹിതരായിരുന്നു. അൽ ഫുർഖാൻ മദ്റസയിലെ ഇഫ്‌ഫ ഇമാൻ അബ്‌ദുൽ ഹമീദ് ഒന്നാം സ്ഥാനവും റഫ ഷൈഖ ഹെസ്സ ഇസ്ലാമിക് മദ്റസയിലെ വിദ്യാർത്ഥികളായ മുഹമ്മദ് റാഷിദ് റിമാസ് രണ്ടാം സ്ഥാനവും മറിയം ഷസ സത്താർ മൂന്നാം സ്ഥാനവും നേടി.
ോേ്ിോേി